Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Knocks

Kannur

ന​ഗ​ര​മ​ധ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബ​സ് ഇ​ടി​ച്ചു​വീ​ഴ്ത്തി; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴയ്ക്ക്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ ഐ​റി​സ് ക​ണ്ണാ​ശു​പ​ത്രി​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ പാ​നൂ​രി​ലെ സ്നേ​ഹ (21), ചെ​റു​പ​റ​മ്പ് സ്വ​ദേ​ശി ആ​വ​ണി (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ താ​വ​ക്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ബ​സ് ഡ്രൈ​വ​ർ ശ്ര​ദ്ധി​ക്കാ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് ബ​സ് ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സി​ന്‍റെ ഡ്രൈ​വ​ർ ആ​ദ​ർ​ശ് അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പൊ​ലി​സ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up